Kerala News

ക്രിസ്മസ്: 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. ഇൗ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 Read More…

Kerala News

പാല്‍, പലചരക്ക് , പാചക വാതകം, എല്ലാമെത്തും റേഷന്‍ കടയില്‍: പൊതുവിതരണം സ്മാര്‍ട്ട് ആക്കാന്‍ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ വിഷന്‍ 2031 പദ്ധതിയുമായി സര്‍ക്കാര്‍. റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന വിധത്തില്‍ റീട്ടൈല്‍ ഔട്ട്‌ലറ്റുകളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. നിലവില്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളിലൂടെ മില്‍മ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യന്‍ ഓയില്‍ എന്നിവയില്‍ Read More…

Kerala News

സംസ്ഥാനത്ത് റേഷൻകടകളൊന്നും പൂട്ടില്ല: മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.         പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സർക്കാർനയം. റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനുവേണ്ടി വകുപ്പുതലത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്മേലുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയാണ് യോഗം കൂടിയത്.         റേഷൻകടകളെ വൈവിധ്യവത്കരിച്ച് കൂടുതൽ സേവനങ്ങൾ പ്രദാനം Read More…

Kerala News

റേഷൻ മേഖലയിലെ പരിഷ്‌കരണം ചർച്ചകൾക്ക് ശേഷം: മന്ത്രി

സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുമായി സമഗ്ര ചർച്ച നടത്തിയതിനു ശേഷം മാത്രമേ ഈ മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കൂയെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഈ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനു ശേഷം ഈ മേഖലയിലെ സംഘടനകളുമായി റിപ്പോർട്ടിൻമേൽ ചർച്ചകൾ നടക്കും. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ആശങ്ക സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂയെന്ന് മന്ത്രി പറഞ്ഞു.

Kerala News

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

നാലിന് റേഷൻ കടകൾ അവധി തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നീട്ടി. ഈ മാസം 3 വരെയാണ് നീട്ടിയത്. മന്ത്രി ജിആർ അനിൽ അണ് ഇക്കാര്യം അറിയിച്ചത്. നാലാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു അവധി നൽകും. 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.