Kerala News Politics

പിവി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഔപചാരികമായി പ്രവേശനം

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവിഅന്‍വര്‍ രാജി സമര്‍പ്പിച്ചു. സ്പീക്കറെ കണ്ട് ഔപചാരികമായി രാജിക്കത്ത് കൈമാറി. നിയമസഭയുടെ കാലാവധി തീരാന് ഒന്നേകാല്‍ വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹം എംഎല്‍എ സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. കഴിഞ്ഞ ദിവസം പിവി അന്‍വര്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റതോടെ അന്‍വറിന്റെ രാജിക്ക് സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നതിനാല്‍ ഇതിന് ഔപചാരികത മാത്രമായിരുന്നു ബാക്കിയുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച നിലമ്പൂര്‍ എംഎല്‍എ സ്ഥാനം കൈവിടാതെ Read More…