അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർldഥികൾക്ക് പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാർldഥികൾക്ക് മുതൽക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ നിർവഹിക്കുകയായിരുന്നു Read More…


