Kerala News

റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴയേർപ്പെടുത്തണമെന്ന് കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇതിന് പൊലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിൽ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. “കാൽനട യാത്രക്കാരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടാണ് റോഡിൽ നടക്കുന്നത്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ Read More…