യുവതലമുറയിലെ ശ്രദ്ധേയരായ സംഗീതജ്ഞയാണ് ശ്രീമതി എസ്. മഹതി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. ചെറു പ്രായത്തിൽ തന്നെ ശാസ്ത്രീയ രാഗങ്ങൾ തിരിച്ചറിഞ്ഞ പ്രതിഭാശാലി. ഡോ. ബാലമുരളീകൃഷ്ണയുടെ ശിഷ്യനായ പിതാവ് ശ്രീ തിരുവയ്യാറു പി. ശേഖർ, ശ്രീ ടി. ആർ. മഹാലിംഗത്തിന്റെയും ശ്രീമതി കേശിയുടെയും ശിഷ്യയും പുല്ലാങ്കുഴൽ വാദകയുമായ മാതാവ് ശ്രീമതി വാസന്തി ശേഖർ എന്നിവരിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് ശ്രീമതി ലളിത ഗായത്രി, സംഗീത കലാ ആചാര്യ മങ്ങാട് നടേശൻ, സംഗീത കലാനിധി മധുരൈ ടി. Read More…


