തിരുവനന്തപുരം: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബിജെപി മുന്നണിയിലെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (RPI – അത്താവാല)യിൽ ചേരുമെന്ന് സൂചന. അംബേദ്കറിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഈ പാർട്ടിയിലേക്ക് ചേർക്കുന്നതിന് മുന്നോടിയായി, ആർ.പി.ഐയുടെ കേരള നേതാക്കളുമായുള്ള രണ്ടാമത്തെ ചർച്ചയും വിജയകരമായി പൂർത്തിയാക്കി. ആലുവ പാലസിലെയും തിരുവനന്തപുരത്തെയും ചർച്ചകൾ വിജയിച്ചതോടെ, രാജേന്ദ്രൻ ഡൽഹിയിലെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന്, ഔദ്യോഗികമായി ആർ.പി.ഐയിൽ അംഗത്വം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കിയുടെ സമഗ്രവികസനം ഉറപ്പാക്കിയാൽ, എൻ.ഡി.എ സഖ്യത്തിലെ ആർ.പി.ഐയിൽ Read More…


