Education Kerala News Politics

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിദ്യാർഥികളുടെ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി കെ എ തുളസി

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ എ തുളസി. വിദ്യാർഥികൾക്ക് മികച്ചതും സമാധാനപരവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ച് പൂർവ വിദ്യാർഥിനികൾക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ഗവ. മെഡിക്കൽ Read More…

Kerala News

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി: മുഖ്യമന്ത്രി

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന നടപടികൾ: യോഗത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.