ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 29ന് വൈകിട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ അനുവദിച്ച മുപ്പത് ഏക്കർ ഭൂമിയിലാണ് കോട്ടയത്ത് സയൻസ് സിറ്റി ഉയരുന്നത്. ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവഷൻ ഹബ് എന്നിവ ഉൾക്കൊള്ളൂന്ന സയൻസ് സെന്ററാണ് ഇതിലെ പ്രധാന ഭാഗം. Read More…


