വിക്ടോറിയ (സീഷെൽസ്): സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയും ഉഭയകക്ഷി ചർച്ച നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, ശേഷിവികസനം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, സമുദ്രസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുനേതാക്കളും ധാരണയിലെത്തി. വിക്ടോറിയയിലെ സ്റ്റേറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യ-സീഷെൽസ് ബന്ധത്തിൻ്റെ എല്ലാ മേഖലകളും അവലോകനം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള തുടങ്ങിയ Read More…


