കൊച്ചി: സ്റ്റാർട്ടപ്പ് മേഖലയിൽ ഇടത് സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തരൂരിന്റെ പ്രസ്താവന വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “തരൂർ പറഞ്ഞത് കേരളത്തെക്കുറിച്ചാണ്, പാർട്ടിയെയോ സർക്കാരിനെയോ കുറിച്ചല്ല. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ വളർച്ചയിൽ എല്ലാ കേരളീയരും അഭിമാനിക്കണം” എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ വേണ്ട നടപടിക്രമങ്ങൾ ലളിതമാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. Read More…
Tag: shasi tharoor
തരൂരിന്റെ ലേഖനവിവാദം: ‘ഇനി വിവാദം വേണ്ട, അടഞ്ഞ അധ്യായം’ – കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും ഇതിനെ അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന്റെ താൽപര്യമെന്നും കെ. സി. വേണുഗോപാൽ വ്യക്തമാക്കി. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ ലഭിക്കുമ്പോൾ നിലപാട് മാറ്റുമെന്ന് തരൂർ തന്നെയാണ് അറിയിച്ചതെന്നും പാർട്ടി അതിനെ മുഖവിലയ്ക്കു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ചെറുകിട വ്യവസായങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്, അതേസമയം സർക്കാർ കൃത്രിമ കണക്കുകളുമായി മുന്നോട്ട് പോകുന്നതായി കെ. സി. വേണുഗോപാൽ വിമർശിച്ചു. തരൂരുമായി പാർട്ടി Read More…



