തൃശൂർ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കില്ലെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ വന്ന കോടതി വിധിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയം പോലും അനുവദിക്കാതെയാണ് വിധി വന്നതെന്നും ഇതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികളിലേക്ക് കടക്കാനും ഇ.ഡിക്ക് സ്വാതന്ത്ര്യം ലഭിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾക്കെതിരായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസെന്നും സത്യം വിജയിച്ചിരിക്കുകയാണെന്നും ഷോൺ Read More…


