Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ആലപ്പുഴ എക്‌സൈസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും രാവിലെ എട്ട് മണിയോടെ എത്തി. ബംഗളൂരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോ, ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ പ്രതി തസ്ലിമയുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തത തേടിയാണ് താരങ്ങളെ ചോദ്യം ചെയ്തത്. Read More…

Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസിന്‍റെ നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയിനും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. തസ്ലീമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഫോണില്‍ കണ്ടെത്തിയ കൂടുതല്‍ ചാറ്റുകള്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ടവയാണെന്ന് റിപ്പോര്‍ട്ട്. തസ്ലീമ, ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തില്‍ ഷൈന്‍ ടോമിനൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും Read More…