കൊച്ചി: സ്റ്റാർട്ടപ്പുകളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ശാക്തീകരിക്കുന്നതിനായി എംഎസ്എംഇ-ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശൂർ, ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു. സെപ്റ്റംബർ 10ന് ചിന്മയ വിശ്വവിദ്യാപീഠം ക്യാംപസിൽ നടന്ന ‘സ്റ്റാർട്ടപ്പ് എനേബിൾമെന്റ് സമ്മിറ്റ്’ ചിന്മയ വിശ്വവിദ്യാപീഠം, മേക്കർ വില്ലേജ്, കേരള മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. എംഎസ്എംഇ-ഡിഎഫ്ഒ ഡയറക്ടറും മേധാവിയുമായ ജി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങ് ചിന്മയ വിശ്വവിദ്യാപീഠം വൈസ് ചാൻസലർ പ്രൊഫ. മനോജ് കുമാർ അറോറ ഉദ്ഘാടനം ചെയ്തു. സർക്കാർ പദ്ധതികൾ, ഗ്രാന്റുകൾ, Read More…

