അഴീക്കോട് ഫിഷ് ലാൻഡിങ്ങ് സെൻ്ററിൽ നിന്നും ഇന്നലെ (ഞായർ) പുലർച്ചെ മത്സ്യബന്ധനത്തിന് പോയ മെലൂഹ എന്ന ബോട്ടിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 6 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം തെക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിൻ നിലച്ച് കുടുങ്ങിയ അഴീക്കോട് സ്വദേശി പ്രവീൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള മെലൂഹ എന്ന ബോട്ടും അഴീക്കോട് സ്വദേശികളായ 6 മത്സ്യ തൊഴിലാളികളെയുമാണ് Read More…


