തിരുവനന്തപുരം: പണമില്ലെന്ന കാരണം പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പഠനയാത്രകളെ വിനോദയാത്രകളാക്കി മാറ്റുകയും ചില സ്കൂളുകൾ അമിത ചെലവുകൾ നിശ്ചയിക്കുകയും ചെയ്യുന്ന പ്രവണത വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും, അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് ബന്ധപ്പെട്ട കമ്മിറ്റികൾ വഹിക്കണമെന്നും നിർദ്ദേശം നൽകി. വ്യക്തിഗത ആഘോഷങ്ങളായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങിക്കുന്നതും Read More…


