Kerala News

ബിപിഎലുകാര്‍ക്ക് സന്തോഷിക്കാം; ഓണത്തിന്സബ്‌സിഡിനിരക്കില്‍ വെളിച്ചെണ്ണ

കണ്ണൂര്‍: ഓണക്കാലത്ത് ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്ന് കേരഫെഡ്. ഉടന്‍ സര്‍ക്കാര്‍ അനുമതിയാകുമെന്നും കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേതുപോലെ കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും തുടങ്ങും. തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളില്‍ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം. വിപണി വിലയേക്കാള്‍ കിലോഗ്രാമിന് ഒരു രൂപ അധികം നല്‍കും. ഓണവിപണിയില്‍ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താന്‍ 4500 ക്വിന്റല്‍ കൊപ്രയ്ക്ക് ഓര്‍ഡര്‍ Read More…

Kerala News

കാര്‍ഷിക ഉപകരണങ്ങള്‍ക്ക് സബ്‌സിഡി

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിള സംസ്‌കരണ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും സബ്‌സിഡിയോടെ വിതരണം ചെയ്യുന്നു. 2024 – 2025 സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ജനുവരി 15 മുതല്‍ https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാവുന്നതാണ്. പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എസ്എച്ച്ജികള്‍, എഫ്പിഒകള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവയ്ക്ക് Read More…