ന്യൂഡല്‍ഹി: കൊച്ചി തീരത്തെ കപ്പല്‍ അപകടം സംബന്ധിച്ച് സംബന്ധിച്ച കേസില്‍ വിഴിഞ്ഞം തുറമുറഖത്തെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍. കപ്പല്‍ അപകടം ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അപകടവുമായി ബന്ധപ്പെട്ട പലവിധ വിഷയങ്ങളില്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നീക്കം. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ Read More…
Tag: sunk
9531 കോടി നഷ്ടപരിഹാരം: ഇത്രയും തുക താങ്ങാനാവില്ലെന്ന് എംഎസ്‌സി കപ്പല്‍ കമ്പനി; എത്ര നല്‍കാമെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കേരള തീരത്ത് ഉണ്ടായ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം കെട്ടിവെയ്ക്കാനാകില്ലെന്ന നിലപാട് എംഎസ്‌സി കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. തങ്ങളുടെ ശേഷിക്ക് അതീതമായ തുകയാണിത് എന്ന് കമ്പനിയുടെ വാദം. സംസ്ഥാന സര്‍ക്കാര്‍ നൽകിയ അഡിമിറാലിറ്റി ഹര്‍ജിയില്‍, കടലിലെ പാരിസ്ഥിതിക നാശം, തീരദേശ മേഖലയ്ക്ക് സംഭവിച്ച ബാധകള്‍, മത്സ്യ തൊഴിലാളികളുടെ ദുരിതം, സമുദ്രജീവജാലത്തിന് സംഭവിച്ച ദോഷം തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് Read More…
എല്‍സ 3 കപ്പല്‍ അപകടം; എണ്ണ നീക്കം അനിശ്ചിതത്വത്തില്‍, സാല്‍വേജ് സംഘം പിന്മാറി
കൊച്ചി: കേരള തീരത്ത് അടുത്തതായി മുങ്ങിയ എല്‍സ 3 കപ്പല്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയായി തുടരുന്നു. മെയ് 25ന് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ഉള്‍പ്പെടെ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ജൂലൈ 3ന് മുമ്പ് എണ്ണ നീക്കം ചെയ്യണമെന്ന് കേന്ദ്ര ഡിജി ഷിപ്പിംഗ് കമീഷന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും, ഇതിനായി നിയോഗിച്ചിരുന്ന ടി ആന്‍ഡ് ടി സാല്‍വേജ് Read More…
ജനങ്ങളുടെ പണം എന്തിന് ചെലവഴിക്കണം? കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് നടന്ന എംഎസ്‌സി എൽസ കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരിനും കേസെടുക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുറംകടലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാന്‍ഹായ് കപ്പല്‍ അപകടവും ഇതിന്റെ ഭാഗമാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടി. എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ നിര്‍ദേശങ്ങളാണ് നല്‍കിയത്. നടപടി വൈകരുതെന്നും, ആവശ്യമായ എല്ലാ Read More…
കൊച്ചി തീരത്ത് ചരക്കുകപ്പല്‍ അപകടം: ഷിപ്പിങ് കമ്പനിയ്ക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്‌സി എല്‍സ-3 (MSC Elsa-3) എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍, കപ്പലിന്റെ ഉടമസ്ഥതയിലുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയെയാണ് ഒന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്. അമ്പലപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. അപകടത്തിന് കാരണമായത് കപ്പലില്‍ അപകടകാരിയായ വസ്തുക്കള്‍ (സ്‌ഫോടകവസ്തുക്കള്‍, ഹാനികരമായ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് Read More…
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ കാൽസ്യം കാർബൈഡും കശുവണ്ടിയും – 640 കണ്ടെയ്നറുകളുടെ വിശദവിവരം പുറത്ത്
തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസി-3 ചരക്കുകപ്പലിൽ ഉണ്ടായിരുന്ന ചരക്കുകളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. ഹൈക്കോടതിയുടെ നിർദേശപ്രകാരമായാണ് 640 കണ്ടെയ്നറുകളിലേറിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണ്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറുകളില്‍ തടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടത്. ‘കാഷ്’ എന്നെഴുതിയ നാലു കണ്ടെയ്നറുകളില്‍ കശുവണ്ടിയാണുണ്ടായിരുന്നത്. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മ്മാണത്തിനുള്ള Read More…
കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലം ശക്തികുളങ്ങരയില്‍
കൊല്ലം: എംഎസ് സി എല്‍സ 3 കപ്പലിലെ കടലില്‍ വീണ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്‌നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടയില്‍ തീയും പുകയും ഉയർന്നു. കടല്‍ക്കാറ്റ് ശക്തമായതിനാല്‍ തീ വ്യാപിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്. ഇവിടെ നിന്ന് കണ്ടെയനറുകള്‍ Read More…



