പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന ”സൂപ്പർ 100” പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, അഗളി സ്‌കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ”സൂപ്പർ 100” പദ്ധതി യുടെ ഭാഗമായി ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. ആദ്യ ദിനമായ ജനുവരി 31ന് രജിസ്ട്രേഷൻ Read More…


