Kerala News

കേരളത്തിലും നിലവാരത്തില്‍ മുന്നില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മറ്റ് സിലബസുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അപേക്ഷിച്ച് അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍സിഇആര്‍ടി രാജ്യവ്യാപകമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 3, 6, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പ്രൈമറി തലത്തില്‍ മറ്റ് സിലബസുകളിലെ കുട്ടികളുമായി തുല്യപ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറുമ്പോള്‍ സിബിഎസ്ഇ കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും Read More…

Education India News

100 വരെ എണ്ണാനും ഗുണിക്കാനും ഭേദം കേരളം, രാജ്യത്ത്ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 55% പേര്‍ക്കു മാത്രം, ദേശീയവിദ്യാഭ്യാസ നിലവാര സര്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേയ്ക്കും താഴേയ്ക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% പേര്‍ക്ക് മാത്രം. ആറാം ക്ലാസിലെ കുട്ടികളില്‍ 10 വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% ശതമാനം വിദ്യാര്‍ഥികള്‍ക്കാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേയ്ക്കും മുകളിലേയ്ക്കും എണ്ണാന്‍ അറിയാവുന്നത് 72% ശതമാനം കുട്ടികള്‍ക്കാണ്. ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 64% പേര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിഇആര്‍ടിയുടെ Read More…

Kerala News

പിണറായിയേക്കാൾ കൂടുതൽ ജനപിന്തുണ ശൈലജയ്ക്ക്; വനിത മുഖ്യമന്ത്രി വരുമോ? സര്‍വേ ഫലം ചർച്ചയാകുന്നു

തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ജനാധിപത്യമനോഭാവം പരിശോധിച്ച അഭിപ്രായ സര്‍വേയില്‍ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് പിണറായി വിജയനേക്കാള്‍ കൂടുതൽ ജനപിന്തുണ ലഭിക്കുന്നതായി കണ്ടെത്തൽ. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചത് 17.5% പേരും മാത്രമായിരുന്നപ്പോൾ, ശൈലജ ടീച്ചറെ അനുകൂലിച്ചത് 24.2% പേരാണ്. കണ്ണൂർ സ്വദേശിനിയായ ശൈലജ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും കെ കെ Read More…

Kerala News

‘എന്റെ ഭൂമി’ സർവേ പദ്ധതി രാജ്യത്തിന് മാതൃക : മന്ത്രി കെ രാജൻ

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് Read More…

Kerala News

സീവർ ലൈൻ / സെപ്ടിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടെ സർവ്വേയും രജിസ്‌ട്രേഷനും ആരംഭിച്ചു

കേരളത്തിലെ നഗരസഭകളിലെ സീവേജ്-സെപ്‌റ്റേജ് ശുചീകരണ തൊഴിലാളികളുടെ സർവ്വേ നടത്തുന്നു. സീവർലൈൻ – സെപ്ടിക് ടാങ്ക്  തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന  നമസ്‌തെ  (NAMASTE -നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) പദ്ധതി പ്രകാരമാണ് സർവെ. സാമൂഹ്യനീതി, ഭവന, നഗരകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ സഫായി കരംചാരീസ് ഫിനാൻസ് & ഡവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ്  പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റാണ്. ജനുവരി 31 വരെ നടക്കുന്ന സർവേയിൽ  പഞ്ചായത്തിലുള്ള Read More…