India News

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) രൂപീകരിക്കണമെന്ന് ഹര്‍ജി പരിഗണിക്കുമെന്ന്  സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകന്‍ മാത്യു നെടുമ്പാറ കോടതിയില്‍ എന്‍ജെസി വിഷയം വാക്കാല്‍ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുമെന്ന് പറഞ്ഞത്. കൊളീജിയം സംവിധാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും എന്‍ജെഎസി വിധി വീണ്ടും പരിശോധിക്കാനും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. മുന്‍ ബെഞ്ചുകള്‍ തന്റെ വാദങ്ങള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നും മാത്യു നെടുമ്പാറ Read More…

India News

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 53-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീലങ്ക, നേപ്പാള്‍, കെനിയ, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ഭൂഷണ്‍ Read More…