Kerala News

മാധ്യമരംഗത്തെ ജീവിതസമർപ്പണത്തിന് അംഗീകാരം: സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ ദീർഘകാലവും സമഗ്രവുമായ സംഭാവനകൾ മുൻനിർത്തി സംസ്ഥാന സർക്കാർ നൽകുന്ന 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകനും ചരിത്രഗ്രന്ഥകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണന് സമ്മാനിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് പുരസ്‌കാര പ്രഖ്യാപനം നടത്തി. ഫെബ്രുവരി 5-ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് നൽകും. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് Read More…