ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം ‘സ്വാറെയിൽ’ സൂപ്പർ ആപ്പ് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണഘട്ടമാകുന്നതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യാനാകുന്ന ഉപയോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1000 പേർക്ക് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടായിരിക്കുകയാണ്. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയതിന് ശേഷം 10,000 പേർക്ക് ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ‘സ്വാറെയിൽ’ Read More…


