മുംബൈ: ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ മകന്‍ നെവിലെ ടാറ്റയെ ടാറ്റ ട്രസ്റ്റ്‌സിന്റെ പുതിയ ട്രസ്റ്റിയായി നിയമിച്ചു. മെഹ് ലി മിസ്ട്രി പുറത്തായതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്‌സിലാണ് നെവിലെ ടാറ്റയെ നിയമിച്ചത്. ടാറ്റ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോസ്ഥനായ ഭാസ്‌കര്‍ ഭട്ടിനെയും ട്രസ്റ്റിയാക്കിയിട്ടുണ്ട്. 30000 കോടി ഡോളര്‍ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ 27.98 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്‌സിനുള്ളത്. ടാറ്റയുടെ Read More…


