ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഞ്ച് ഇരട്ടി വേഗത്തില്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയച്ചത്. 40 വര്‍ഷം പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും മാറ്റി പകരം പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. പുതിയ രീതി നടപ്പിലാകുന്നതോടെ ബുക്കിംഗ് കൗണ്ടറുകളില്‍ വേഗത്തില്‍ ടിക്കറ്റ് നല്‍കാനും അതുവഴി തിരക്ക് നിയന്ത്രിക്കാനും കഴിയും. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് Read More…


