Kerala News

സംസ്ഥാന ടെലിവിഷൻ അവാർഡ് : ജൂറി സ്‌ക്രീനിംഗ് തുടങ്ങി

2023 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി സ്‌ക്രീനിംഗ് ചലച്ചിത്ര അക്കാദമിയുടെ കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലെ ആസ്ഥാനമന്ദിരത്തിൽ ആരംഭിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിൽ ജൂറി അംഗങ്ങളെ നിയോഗിച്ച് ഡിസംബർ 13ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. കഥാ വിഭാഗത്തിൽ ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ എം.മോഹനനും കഥേതര വിഭാഗത്തിൽ സംവിധായകനും ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവുമായ എം.ജി ശശിയുമാണ് ജൂറി ചെയർമാൻമാർ. രചനാവിഭാഗത്തിൽ എഴുത്തുകാരനും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ഡോ.ജിനേഷ് കുമാർ Read More…