ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. വിദ്യാർഥികൾക്കും സ്കൂളുകൾക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ ആരംഭിക്കുന്നതിന് 146 ദിവസം മുന്‍പ് സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്. രാവിലെ പത്തരയ്ക്കായിരിക്കും പരീക്ഷകള്‍ ആരംഭിക്കുക. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് Read More…
Tag: time table
പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം; പുതിയ സമയക്രമം രാവിലെ 9.30 മുതൽ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിലെ ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. മാർച്ച് 29ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയാക്കി മാറ്റിയിരിക്കുന്നു. പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർത്ഥികൾ 29നു പരീക്ഷയെഴുതുന്നതിനാൽ സമയക്രമം മാറ്റുന്നതായി അധികൃതർ അറിയിച്ചു. പുതിയ സമയക്രമം എല്ലാ വിദ്യാർത്ഥികളും അറിഞ്ഞിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. Read More…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം – പുതിയ ടൈംടേബിൾ ഇന്ന് മുതൽ
തിരുവനന്തപുരം: കൊങ്കൺ റൂട്ടിലൂടെയുള്ള ട്രെയിനുകളുടെ യാത്രയ്ക്ക് ഇന്ന് മുതൽ മാറ്റം. റെയിൽവേ അധികൃതരുടെ നിർദേശപ്രകാരം, നോൺ-മൺസൂൺ സമയക്രമം അനുസരിച്ച് 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി, തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സ്പ്രസ്, മംഗളൂർ ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങിയ കേരളത്തിൽ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകൾ പുതിയ ഷെഡ്യൂളിൽ ഓടിത്തുടങ്ങി.




