തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിലെ ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. മാർച്ച് 29ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയാക്കി മാറ്റിയിരിക്കുന്നു.
പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർത്ഥികൾ 29നു പരീക്ഷയെഴുതുന്നതിനാൽ സമയക്രമം മാറ്റുന്നതായി അധികൃതർ അറിയിച്ചു.
പുതിയ സമയക്രമം എല്ലാ വിദ്യാർത്ഥികളും അറിഞ്ഞിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വിദ്യാലയങ്ങളുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.





