സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മതിയെന്നാണ് ശുപാര്‍ശയിലുള്ളത്. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. Read More…
Tag: time
വേനലവധി തിരക്ക്: ഗുരുവായൂര്‍ ദര്‍ശന സമയം നാളെ മുതല്‍ നീട്ടി
തൃശൂര്‍: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30ന് തുറക്കും. ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്.
പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം; പുതിയ സമയക്രമം രാവിലെ 9.30 മുതൽ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിലെ ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. മാർച്ച് 29ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയാക്കി മാറ്റിയിരിക്കുന്നു. പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർത്ഥികൾ 29നു പരീക്ഷയെഴുതുന്നതിനാൽ സമയക്രമം മാറ്റുന്നതായി അധികൃതർ അറിയിച്ചു. പുതിയ സമയക്രമം എല്ലാ വിദ്യാർത്ഥികളും അറിഞ്ഞിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. Read More…
ആർടിഒ ഓഫീസുകളുടെ പ്രവർത്തന സമയ മാറ്റത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ഓട്ടോ കൺസൽട്ടൻസ് ഓർഗനൈസേഷൻ
സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പൊതുസേവന സമയം വെട്ടിക്കുറച്ച് രാവിലെ 10 മണി മുതല്‍ 1.15 യാക്കിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും ഓൾ കേരള ഓട്ടോ കൺസൽട്ടൻസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയുമായ വിജയൻ പുളുക്കുഴി പറഞ്ഞു. അഞ്ചുലക്ഷം ആർസി ബുക്കുകൾ ആർടിഒ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ് ഇത് ലോൺ ലഭിക്കുന്നതിന് തടസമാവുകയും ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷടിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആർടിഒ സംബന്ധമായ സേവനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്ന ഓട്ടോ കൺസൾട്ടൻമാരെ പൂർണമായും മാറ്റിനിർത്താനുള്ള Read More…





