സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പൊതുസേവന സമയം വെട്ടിക്കുറച്ച് രാവിലെ 10 മണി മുതല്‍ 1.15 യാക്കിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും ഓൾ കേരള ഓട്ടോ കൺസൽട്ടൻസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയുമായ വിജയൻ പുളുക്കുഴി പറഞ്ഞു. അഞ്ചുലക്ഷം ആർസി ബുക്കുകൾ ആർടിഒ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ് ഇത് ലോൺ ലഭിക്കുന്നതിന് തടസമാവുകയും ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷടിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആർടിഒ സംബന്ധമായ സേവനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്ന ഓട്ടോ കൺസൾട്ടൻമാരെ പൂർണമായും മാറ്റിനിർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന തങ്ങൾക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ന്യായമയ അംഗീകാരം തങ്ങൾക്ക് നൽകണമെന്നും ഐഎൻടിയുസി അയ്യന്തോൾ യൂണിറ്റ് സെക്രട്ടറി ടെന്നി സി ഐ ആവശ്യപ്പെട്ടു. സ്ലോട്ട് സംവിധാനം നിർത്തലാക്കണം രേഖകൾ സമയാസമയം ജനങ്ങൾക്ക് ലഭ്യമാക്കാത്ത സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കെ കരുണാകരൻ സ്മാരക ഹാളിൽ നടന്ന ഐഎൻടിയുസിയുടെ കീഴിലുള്ള സംസ്ഥാനത്തെ ഓട്ടോ കൺസൾട്ടൻറ്മാരുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള കമ്മിറ്റിയുടെ സംസ്ഥാന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
വാർത്തയുടെ വിശദമായ വിവരങ്ങൾക്ക് യൂട്യൂബ് ലിങ്ക് സന്ദർശിക്കുക:-https://youtu.be/Nrl5p6UjqU0





