കോഴിക്കോട്: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായിരുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്-2 ക്ലിയറൻസ് ലഭിച്ചു. തുരങ്കപ്പാത നിർമാണവുമായി ബന്ധപ്പെട്ട അന്തിമ അനുമതിയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിൽ നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാൻ സാധിക്കും. ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഈ പദ്ധതി കിഫ്‌ബി ധനസഹായത്തോടെ 2134.5 കോടി രൂപ ചെലവിൽ നാലുവരി പാതയായി Read More…
Tag: tunnel road
സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം
തിരുവനന്തപുരം: കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തുരങ്കപാത വരുന്നതോടുകൂടി 20 കിലോമീറ്റര്‍ യാത്ര ലാഭിക്കാന്‍ സാധിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.



