Kerala News

ന്യൂനപക്ഷപുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം – മന്ത്രി വി അബ്ദു റഹ്‌മാൻ

വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി    വി അബ്ദുറഹ്‌മാൻ പറഞ്ഞു. പി എസ് സി യിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ന്യൂനപക്ഷവകുപ്പും ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമന്വയം പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണയോഗം ഉദ്ഘാടനം Read More…

Kerala News

രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങൾ സുരക്ഷിതമാകുമ്പോഴെന്ന് മന്ത്രി അബ്ദുറഹ്മാൻ

ഒരു രാജ്യം യഥാർത്ഥത്തിൽ സ്വതന്ത്രമാകുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാകുമ്പോഴെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖത്തിൽ ന്യൂനപക്ഷ കമ്മീഷൻ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹമായ ഇന്ത്യയിൽ പലയിടത്തും ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണം നടക്കുന്നു. ഹരിയാനയിലും മണിപ്പൂരിലും യു.പി യിലും ഡൽഹിയിലും നടക്കുന്ന സംഭവങ്ങൾ ഇതിനു തെളിവാണ് എന്ന് മന്ത്രി പറഞ്ഞു. “ലോകത്തെ ഏറ്റവും കൂടുതൽ ജാതിമത വൈവിധ്യമുള്ള രാജ്യമായ Read More…

Kerala News

സംസ്ഥാനത്ത് അടുത്തമാസം കോളേജ് ലീഗുകൾ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹിമാൻ

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാനമൊട്ടുക്കും അടുത്തമാസം കോളേജ് ലീഗുകൾക്ക് തുടക്കമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ഗ്രൗണ്ട് ആധുനികവത്കരണം, കായിക വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ നിർമ്മാണം, സ്വിമ്മിംഗ് പൂൾ നിർമ്മാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന കായിക വകുപ്പ് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് കോളേജിൽ ആധുനികവത്കരണം നടത്തുന്നത്. രാജ്യത്ത് ആദ്യമായി കോളേജ് ലീഗുകൾ ആരംഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി Read More…