Kerala News

റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശതാബ്ദി: തൃശൂരിൽ ബിജെപി സ്മൃതി സദസും പ്രദർശനവും സംഘടിപ്പിച്ചു

റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശാതബ്ദി ആഘോഷത്തിന്റെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമോ ഭവനിൽ ഒരുക്കിയ പ്രദർശിനിയുടെ ഉദ്ഘാടനം പാറമേക്കാവ് ആർട്സ് &സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.സുശീല മേനോൻ നിർവഹിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് കർഷകമർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവൻ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.

സാമ്രാജ്യത്വത്തിനെതിരെ പോരാടിയ, ആദ്ധ്യാത്മിക നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ മറാഠയിലെ റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശാതബ്ദി ആഘോഷത്തിന്റെ ഭാഗമായി. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മറ്റി സ്മൃതി സദസ്സ് സംഘടിപ്പിച്ചു കർഷക മോർച്ച സംസ്ഥാന പ്രസിഡണ്ട്‌ ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട്‌ പൂർണിമ സുരേഷ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡണ്ട്‌ മാരായ ഡോ. വി ആതിര, സുധീഷ് മേനോത്ത് പറമ്പിൽ, മഹിളാമോർച്ച സംസ്ഥാന ട്രഷറർ സത്യ ലക്ഷ്മി, ജില്ലാ സെക്രട്ടറി ജാൻസി എന്നിവർ പ്രസംഗിച്ചു . ഡോ. രാജേശ്വരി കുഞ്ഞമ്മ (റിട്ടേർഡ് പ്രൊഫസർ കേരളവർമ്മ കോളേജ്) കത്രീന ചേച്ചി( കെട്ടിട നിർമ്മാണ തൊഴിലാളി ) മേളകലാകാരികളായ അശ്വതി ജിതിൻ, അർച്ചന അനുപ്, മാലതി ടീച്ചർ, തങ്കമണി, ഭാഗീരഥി ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്‌നങ്ങളെ ആദരിച്ചു. ഡോ രാജേശ്വരി കുഞ്ഞമ്മ (കൗൺസിലിങ്, മന:ശാസ്ത്രം), ശ്രീമതി തങ്കമണി (ആകാശവാണി ഡബ്ബിങ് ആർട്ടിസ്റ്റ് ), കത്രീന ചേച്ചി (72 വർഷമായി കെട്ടിട നിർമാണരംഗത്ത് സജീവം ), അശ്വതി ജിതിൻ (ചെണ്ട മേളം )അർച്ചന അനൂപ് (ചെണ്ട മേളം )മാലതി ടീച്ചർ (അധ്യാപനം ), ഭാഗീരഥി ചന്ദ്രൻ (പൊതുപ്രവർത്തനം ) എന്നിവരെയാണ് ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *