കമല സുരയ്യയുടെ പതിനാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി മെയ് 31-ന് ശനിയാഴ്ച പുന്നയൂര്‍ക്കുളം കമല സുരയ്യ സ്മാരകത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. രാവിലെ 10-നു പുഷ്പാര്‍ച്ചന. തുടര്‍ന്ന് അനുസ്മരണ സമ്മേളനം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ അധ്യക്ഷത വഹിക്കും. ഹരിത സാവിത്രി കമല സുരയ്യ അനുസ്മരണപ്രസംഗം നടത്തും. ശില്പി ഷെറിന്‍ രൂപകല്പന ചെയ്ത കമല സുരയ്യയുടെ അര്‍ദ്ധകായപ്രതിമ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ ഏറ്റുവാങ്ങും. പുന്നയൂര്‍ക്കുളം സാഹിത്യസമിതി പ്രസിഡന്റ് കെ.ബി. സുകുമാരന്‍ നന്ദി പ്രകാശിപ്പിക്കും.





