തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാവിലെ 10ന് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശ്രീനാരായണ ഗുരു മഹാസമാധിയുടെ രണ്ടുവര്‍ഷം നീളുന്ന ശതാബ്ദി ആചരണ സമ്മേളനവും രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് സമ്മേളനം. പകല്‍ 12.40 ന് വര്‍ക്കല ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി 12.50ന് മഹാസമാധിയിലെത്തും. 1.30 വരെയാണ് സമ്മേളനം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മന്ത്രിമാരായ Read More…


