തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റ് (ED) കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കോൺഗ്രസ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച കാര്യങ്ങളിൽ പിണറായി വിജയനും സിപിഎമ്മും വിശദീകരണം നൽകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അനുമതിയില്ലാത്ത ഇടപാടുകൾ നടന്നതായുള്ള സൂചനകളാണ് ഇഡി കണ്ടെത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീണാ വിജയനെതിരായ അന്വേഷണ ഏജൻസിയുടെ രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ Read More…
Tag: veena vijayan
സിഎംആർഎൽ മാസപ്പടി കേസ്: കേരളത്തിൽ വീണ്ടും ഇഡി റെയ്ഡ്
കൊച്ചി: സിഎംആർഎൽ എക്സാലോജിക് സൊലൂഷൻ്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ചൊവ്വാഴ്ച കേരളത്തിലെ വിവിധ ഇടങ്ങളിൽ വീണ്ടും പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ PMLA പ്രകാരം സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL), വീണ വിജയൻ്റെ ഇപ്പോൾ Read More…
സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും എക്‌സാലോജിക് ഐടി സ്ഥാപനത്തിൻ്റെ ഉടമയുമായ വീണ വിജയൻ ബുധനാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇഡി മുമ്പ് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് വീണ മെയിൽ അയച്ചിരുന്നു. എന്നാൽ സാവകാശം തരില്ലെന്ന് അറിയിച്ച് പുതുതായി ഇഡി സമൻസ് നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10.30 ഓടെയാണ് അവർ ഇഡി ഓഫീസിലെത്തിയത്. Read More…
സിഎംആർഎൽ കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് വീണ വിജയൻ
സിഎംആർഎൽ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) എക്സ് ലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നിശ്ചയിച്ച ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ആവശ്യപ്പെട്ടു. കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ വീണ വിജയന് ഇഡി സമൻസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഇഡിക്ക് ഇ-മെയിൽ അയച്ചതായാണ് വിവരം. സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് Read More…
മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്‌സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വി. എം. ശ്യാംകുമാറാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ Read More…
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് തട്ടിപ്പ്: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മുഖ്യപങ്കെന്ന് എസ്‌എഫ്‌ഐഒ കുറ്റപത്രം
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം. തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്കെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയുടെ പേരില്‍ എത്തി. എക്‌സാലോജിക് കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസം എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. എക്സാലോജിക് കമ്പനി തുടങ്ങിയ ശേഷം വളര്‍ച്ച Read More…
മാസപ്പടി കേസ്: എസ്എഫ്‌ഐഒയുടെ കുറ്റപത്രം ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിയാക്കി എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമര്‍പ്പിച്ച മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തതോടെയാണ്, എസ്എഫ്‌ഐഒ കേസ് അന്വേഷിച്ച് വീണ വിജയനെ ഉള്‍പ്പെടെ പ്രതികളാക്കി Read More…
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഇല്ല; ഹൈക്കോടതി ഹർജികൾ തള്ളി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ. ബാബുവാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരുടെ വാദമനുസരിച്ച്, വീണ വിജയന്റെ കമ്പനി എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിനും ഇടയിൽ നടന്ന സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു. Read More…



