India News

പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍വാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനുനല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. നിയമത്തിന്റെ വ്യവസ്ഥകളില്‍ പൊതു സ്ഥലം എന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. Read More…

India News

ഒരു കുടുംബത്തിന് പരമാവധി രണ്ട് ഫോസിൽ ഇന്ധന വാഹനങ്ങൾ മാത്രം; ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ പരിഗണനയിൽ

ന്യൂഡൽഹി: വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിനായി ഡൽഹി സർക്കാർ കടുത്ത നിയമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഒരു കുടുംബത്തിന് രണ്ട് പെട്രോൾ/ഡീസൽ വാഹനങ്ങൾ മാത്രം വാങ്ങാനാവുന്ന വിധത്തിൽ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇന്ധനം കത്തിക്കുന്ന സ്കൂട്ടറുകളും ബൈക്കുകളും നിരോധിക്കുകയും ചെയ്യാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലിനീകരണത്തെ പ്രതിരോധിക്കാൻ തയ്യാറാക്കിയ കരട് നിർദേശത്തിലാണ് ഈ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവുകൾ നൽകാൻ സർക്കാർ സജ്ജമാണെന്നും അവയുടെ വില 15% വരെ Read More…