Kerala News

വെള്ളക്കെട്ട് ഒഴിവാക്കാൻ വേമ്പനാട്ട് കായലിൽ ഡ്രെഡ്ജിങ്; സർക്കാർ അടിയന്തിര നടപടി ആരംഭിക്കും

വെമ്പനാട്ട് കായലിന്റെ തീരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ, ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ ആരംഭിക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അതാത് പഞ്ചായത്തുകളില്‍ നിന്ന് ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കും. Read More…