കരാക്കസ്: ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന വെനസ്വേലയിൽ ‘ഓപ്പറേഷൻ അമിസ്റ്റഡ്’ ദൗത്യത്തിൻ്റെ ഭാഗമായി വിന്യസിച്ച ഇന്ത്യൻ സൈന്യത്തിൻ്റെ ഫീൽഡ് ആശുപത്രി പൂർണമായും പ്രവർത്തനസജ്ജമായി. ആശുപത്രിയിൽ 24 മണിക്കൂറും സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിചയസമ്പന്നരായ ഇന്ത്യൻ സൈനിക ഡോക്ടർമാരുടെ മെഡിക്കൽ സംഘം കരാക്കസിലെ ഇൻ്റർനാഷണൽ ലാ റിൻകോനാഡ റേസ്ട്രാക്കിലാണ് ചികിത്സാ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. വെനസ്വേലയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സാ ക്യാമ്പ് ഇപ്പോൾ പൂർണമായി പ്രവർത്തനസജ്ജമാണെന്നും എല്ലാ സേവനങ്ങളും 24 മണിക്കൂറും സൗജന്യമായി ലഭ്യമാണെന്നും ഇന്ത്യൻ എംബസി Read More…


