കൊച്ചി: ‘എനിക്കുള്ള 25,000 എപ്പോൾ കിട്ടും’ എന്ന ക്യാപ്ഷനോടെ കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നസീമിന് പാരിതോഷികമായി മുളവുകാട് പഞ്ചായത്തിൽ നിന്ന് ₹2,500 ലഭിച്ചു. ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ വെമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുന്ന വിഡിയോ നസീം മാർച്ച് 27ന് അദ്ദേഹം വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും, മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ സംഭവവിവരം സ്ഥിരീകരിച്ച പഞ്ചായത്ത്, വീട്ടുടമക്ക് ₹25,000 Read More…
Tag: waste
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ വിവാദം; എം.ജി. ശ്രീകുമാറിന് ₹25,000 പിഴ
കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിന് ₹25,000 പിഴ ചുമത്തിയതായി മുളവുകാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് രാജ് ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പിഴ നോട്ടീസ് നൽകിയത്. കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും Read More…
മാലിന്യം വലിച്ചെറിയുന്നതിനെതിരേ കർശന നടപടി
മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കാൻ അടുത്ത രണ്ടുമാസം വിപുലമായ ശ്രമം നടത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ബോധവൽക്കരണത്തിന് പുറമേ പരിശോധനകൾ വർധിപ്പിക്കും. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്നും മന്ത്രി അറിയിച്ചു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ വിവിധ പോയിന്റുകൾ സന്ദർശിച്ച് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ബയോ മൈനിംഗിലൂടെ വീണ്ടെടുത്ത സ്ഥലത്ത് ഒരുക്കിയ പിച്ചിൽ ക്രിക്കറ്റ് കളിക്കുകയും സമീപസ്ഥലത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.
മാനവീയം വീഥിയിൽ ‘വലിച്ചെറിയൽ വിരുദ്ധ’ യുവസംഗമം സംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാനവീയം വീഥിയിൽ വലിച്ചെറിയൽ വിരുദ്ധ യുവസംഗമം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ്, ലോയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ രണ്ടാംവർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. ‘ഇവിടെയും എവിടെയും മാലിന്യം വലിച്ചെറിയരുത്’ എന്ന സന്ദേശമുയർത്തി ലഘുപ്രഭാഷണങ്ങൾ, ഇൻസ്റ്റലേഷൻ, ഗെയിമുകൾ, ഹരിത കർമ്മ സേനാംഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും അനുഭവ സാക്ഷ്യങ്ങൾ, ഗാനങ്ങൾ, മാജിക് ഷോ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശസ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി റ്റി. Read More…
വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ – ക്യാമറാക്കണ്ണുകളുമായി എൻ.എസ്.എസ് വോളണ്ടിയർമാരും
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്‌കീമും (എൻ.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറാക്കണ്ണുകൾ പകർത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പ്രവർത്തനം ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എൻഎസ്എസ് വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ അവ പകർത്തി 9446700800 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. Read More…
അതിദാരിദ്ര്യ നിര്‍മാർജനം, പാലിയേറ്റീവ്, മാലിന്യമുക്തം നവകേരളം പദ്ധതികൾ ഊര്‍ജിതപ്പെടുത്താന്‍ സംയോജിത പ്രവർത്തനം
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സംസ്ഥാനതലത്തില്‍ സംയോജിത പ്രവർത്തനം ആവിഷ്കരിക്കും. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗം ഇതിന് പ്രത്യേകമായി വിളിച്ചു ചേര്‍ക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും. ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളെയും സഹകരിപ്പിക്കും. ഇതിന്‍റെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും. ഭക്ഷണം Read More…