Kerala News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജലമെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഹൈഡ്രോളജി പഠനം ഈയാഴ്ച നടക്കും. മൂന്നാഴ്ചകൊണ്ട് പഠനം പൂര്‍ത്തിയാക്കും. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ആലുവയില്‍നിന്ന് പെരിയാറിലൂടെ സര്‍വീസ് നടത്തുന്നതാണ് പദ്ധതി. കനാലിന്റെ വികസനം, ഇതുമൂലം ജലപ്രവാഹത്തിലോ, പദ്ധതിപ്രദേശത്തോ എന്തെങ്കിലും മാറ്റങ്ങളുടെ സാധ്യത എന്നിവ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് പഠനം. തുടര്‍ന്ന് വിശദ പദ്ധതി (ഡിപിആര്‍) തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. വേഗംകൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന് ഉപയോഗിക്കുക. പത്ത് മിനിട്ട് വ്യത്യാസത്തില്‍ സര്‍വീസ് Read More…

Kerala News

പുതുവത്സരാഘോഷം; കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ. പുതുവര്‍ഷത്തലേന്ന് (ഡിസംബര്‍ 31) പുലര്‍ച്ചെ 1.30 വരെ മെട്രോ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ലഭ്യമാകും. കൂടാതെ, ജനുവരി 3 വരെ ഇടപ്പള്ളിയില്‍ നിന്നുള്ള സര്‍വീസുകള്‍ രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. കൊച്ചി മെട്രോയ്ക്ക് പുറമേ Read More…

Kerala News

ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി. കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകള്‍, ബോട്ടുകള്‍, ജെട്ടികള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതും യാത്രക്കാര്‍ Read More…

Kerala News

വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തോഷം: കൂടുതൽ ബോട്ടുകൾക്ക് ജർമ്മൻ സർക്കാർ വായ്പ നൽകും

കൊച്ചി: വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായ ജർമ്മൻ സർക്കാർ, പദ്ധതിക്ക് കൂടുതൽ ബോട്ടുകൾ വാങ്ങുന്നതിനായി പുതിയ വായ്പ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴിയുള്ള വായ്പക്ക് മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. “ഗതാഗതം സുഖകരവും ആകർഷകവും, അതുപോലെ ആളുകൾക്ക് ഉപയോഗിക്കാവുന്നതും താങ്ങാനാവുന്നതുമായിരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് ന്യൂഡൽഹിയിലെ ജർമ്മൻ എംബസിയിലെ ഡെവലപ്‌മെന്റ് കോർപറേഷൻ ഡെപ്യൂട്ടി മേധാവി കാരൻ ബ്ലൂം പറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി സാങ്കേതിക സഹകരണം തുടരുമെന്നും ജി‌ഐ‌ഇസ്ഡുമായി ചേർന്ന് പദ്ധതി Read More…

Kerala News

ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ പദ്ധതിപരിഗണനയിൽ: കെഡബ്ല്യുഎംഎൽ

കൊച്ചി: ആലുവയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് യാത്രയേക്കാൾ വേഗത്തിൽ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നുവെന്നത് വാട്ടർ മെട്രോ പദ്ധതിയുടെ പ്രധാന ആകർഷണമാണ്. വാട്ടർ മെട്രോ വഴി യാത്ര ദൈർഘ്യം ഏകദേശം 12 കിലോമീറ്റർ കുറയുമെന്നാണു കണക്കുകൂട്ടല്‍. വാട്ടർ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ ബസുകൾ സജ്ജീകരിച്ചാൽ യാത്രക്കാർക്ക് അര മണിക്കൂറിനകം വിമാനത്താവളത്തിലെത്താൻ സാധിക്കും. എന്നാൽ, Read More…