Culture Kerala News

ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ

ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾക്ക് തുടക്കമായി. രാവിലെ നാലു പത്തോടെ (4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് Read More…

Culture Kerala News

ഒരുക്കങ്ങൾ പൂർത്തിയായി; ഗുരുവായൂരിൽ റെക്കാർഡ് വിവാഹം നാളെ

ക്ഷേത്രനഗരിയിൽ അധിക സുരക്ഷക്കായി കൂടുതൽ പോലീസ് നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം. ആറ് മണ്ഡപങ്ങളിലാണ് നാളെ വിവാഹം നടക്കുക. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതൽ കോയ്മമാരെ നിയമിച്ചിട്ടുണ്ട്. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായി കല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും നാളെ ക്ഷേത്രസന്നിധിയിൽ ഉണ്ടാകും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ നടത്താൻ സജ്ജീകരണങ്ങളായിട്ടുണ്ട്. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി Read More…

Culture Kerala News

ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾ, ദർശനത്തിനും വിവാഹ ചടങ്ങുകളുടെ നടത്തിപ്പിനും ഭക്ത ജനങ്ങൾ സഹകരിക്കണം: ദേവസ്വം ചെയർമാൻ

ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് ഗുരുവായൂർ ക്ഷേത്രത്തിൽ 429 ഉം ആഗസ്റ്റ് 30 ന് 342ഉം സെപ്റ്റംബർ 13ന് 328 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ വിവാഹ ചടങ്ങുകളും ദർശനവും സുഗമമായി നടക്കാൻ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ് അറിയിച്ചു. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ഷിനിജ Read More…

Culture India Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്കായി പുതിയ കല്യാണമണ്ഡപം

വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങം ഒന്നാം തീയതിയായ ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ, ക്ഷേത്രം അസി. മാനേജർ എ.വി. പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ക്ഷേത്രം നടയിലെ 5-ാമത്തെ കല്യാണ മണ്ഡപം ആണിത്.

Culture Kerala News

കല്യാണമണ്ഡപം സമർപ്പണം നാളെ

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ വിവാഹ ചടങ്ങുകൾ നടത്താൻ തയ്യാറാക്കിയ പുതിയ മണ്ഡപം നാളെ രാവിലെ 7 മണിക്ക് സമർപ്പിക്കും. അന്ന ലക്ഷ്മി ഹാളിൽ പ്രവൃത്തിയെടുക്കുന്ന ജീവനക്കാർക്ക് ഏർപ്പെടുത്തിയ യൂണിഫോം സമർപ്പണം രാവിലെ 9 മണിക്ക് നടക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

Entertainment News

‘വിറോഷി’ന് പ്രണയസാഫല്യം; ഉദയ്പൂരിൽ വിജയ്–രശ്മിക വിവാഹിതരായി

ഉദയ്പൂർ: ഗോസിപ്പുകൾക്കും ആരാധകരുടെ നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് തെന്നിന്ത്യൻ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഐടിസി മെമെന്റോസ് റിസോർട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകൾ. ആരാധകർ സ്നേഹത്തോടെ ‘വിറോഷ്’ എന്ന് വിളിക്കുന്ന താരങ്ങൾ . ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിരിഞ്ഞ പ്രണയം. അതീവ സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 230 പേർ മാത്രമാണ് പങ്കെടുത്തത്. രാവിലെ വിജയ്‌യുടെ കുടുംബ Read More…