Kerala News

സ്ത്രീസുരക്ഷാ പദ്ധതി: സാമ്പത്തിക സ്വാതന്ത്ര്യത്തിന് പുതിയ അധ്യായം; 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ₹1000

സംസ്ഥാനത്ത് സാമൂഹിക സുരക്ഷയുടെ പരിധി വിപുലീകരിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ₹1000 വീതം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തിൽ തന്നെ 10,18,390 പേർക്ക് ആനുകൂല്യം ലഭ്യമാകുന്നു. അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം Read More…

Kerala News

വനിതാ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ്, പ്രിവിലേജ് കാര്‍ഡ്; നിരവധി ഓഫറുകളുമായി സപ്ലൈകോ

തിരുവനന്തപുരം: വനിതാ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാന്‍ സപ്ലൈകോ. സബ്‌സിഡി ഇതര സാധനങ്ങളുടെ വിലക്കുറവ് നവംബര്‍ 1 മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോ നിലവില്‍ സാധനങ്ങള്‍ക്ക് നല്‍കുന്ന വിലക്കുറവിന് പുറമെയാണ് വനിതാ ഉപഭോക്താക്കള്‍ക്കുള്ള ഈ ഓഫറുകള്‍. വിവിധ ഓഫറുകളും പദ്ധതികളും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. 250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ആറ് പെട്രോള്‍ പമ്പുകള്‍ Read More…

India News Sports

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരം​ഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌. ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി Read More…

India News

ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

ന്യൂഡല്‍ഹി: ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ അനുവദിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസിലെ ഓരോ കോച്ചിലും ആറു മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍, 3AC കോച്ചുകളില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും, 2AC ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം ചെയ്യാവുന്നതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. ഗരീബ് രഥ്, രാജധാനി, തുരന്തോ, എയര്‍ Read More…

Kerala News

കൂടുതൽ സ്ത്രീകൾ തൊഴിൽദാതാക്കളായി മാറേണ്ടത് അനിവാര്യം : മന്ത്രി വീണാ ജോർജ്

തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിന് വനിതാ വികസന കോർപ്പറേഷൻ Read More…

Kerala News

സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം കുറവ്:  മന്ത്രി പി. രാജീവ്

        സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം  കുറവാണെന്ന്  മന്ത്രി പി. രാജീവ് പറഞ്ഞു. വാഗ്മി-2024  അഖിലകേരള ഭരണഘടനാപ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.         സുപ്രീം കോടതിയിൽ  ജഡ്ജിയാകുന്ന ആദ്യ വനിത  ഫാത്തിമാ ബീവിയാണ്. അത് 1989ൽ ആണ്. എന്നാൽ അതിനും എത്രയോ മുൻപ് 1959ൽ തന്നെ കേരള ഹൈക്കോടതിയിൽ  അന്ന ചാണ്ടി ജഡ്ജിയായി ചുമതലയേറ്റു. അന്നാ ചാണ്ടി കേരളത്തിൽ നിയമ ബിരുദം നേടിയ ആദ്യ വനിതയാണെന്ന വസ്തുതയും മന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.         ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി  Read More…