ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19ന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 163 പേര്‍ക്കാണ് എക്‌സ്എഫ്ജി വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ഇതോടെ സജീവ കേസുകളുടെ എണ്ണം 6,000 കടന്നു. റീകോമ്പിനന്റ് വിഭാഗത്തില്‍പ്പെടുന്ന എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകളുണ്ട്. ആദ്യമായി കാനഡയില്‍ കണ്ടെത്തിയ ഈ വകഭേദം ആഗോളതലത്തില്‍ വേഗതയേറിയ വ്യാപനമാണ് കാണിക്കുന്നതെന്ന് ദി ലാന്‍സെറ്റ് ജേണലിലെ ലേഖനം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ Read More…


