Business News

കേരളത്തിലെ സമ്പന്നരില്‍ ഒന്നാമന്‍ ജോയ് ആലുക്കാസ്, യൂസഫലി രണ്ടാമത്

കൊച്ചി: ഫോബ്‌സ് തയ്യാറാക്കിയ കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് തലവനായ എം എ യൂസഫ് അലിയെ പിന്തള്ളിയാണ് മലയാളി ശതകോടീശ്വരന്‍മാരുടെ 10 പേരുടെ പട്ടികയില്‍ ജോയ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന് 6.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് (അതായത് ഏകദേശം 59,45,000 കോടി രൂപ) ഉള്ളത്. 4.4 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 38,98,00 കോടി രൂപ) 2024ല്‍ ജോയ് ആലുക്കാസ് ചെയര്‍മാന്റെ ആസ്തി. Read More…