ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി-സോ വിഭാഗത്തിന് നിയമസഭയുള്ള പ്രത്യേക കേന്ദ്രഭരണ പ്രദേശം (Union Territory) അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കുക്കി നാഷണൽ ഓർഗനൈസേഷൻ (KNO), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (UPF) സംഘടനകൾ. 2023 മേയിൽ മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ സാഹചര്യം അടിസ്ഥാനപരമായി മാറിയെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാറിൽ ഒപ്പുവെച്ചിട്ടുള്ള സംഘടനകളാണ് KNOയും UPFയും. സംഘർഷത്തിന് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ-ഭരണ സംവിധാനത്തിലേക്ക് തിരിച്ചുപോകുന്നത് നിലവിലെ സാഹചര്യത്തിൽ യാഥാർത്ഥ്യബോധമുള്ളതോ അംഗീകരിക്കാവുന്നതോ Read More…


