Kerala

വയനാട് ഉരുൾപൊട്ടൽ:  പുനരധിവാസം അതിവേഗം; കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണമെന്നാണു സർക്കാർ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വലിയ ജനവാസമേഖലയാണ്  മറഞ്ഞു പോയത്. അതിനു പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ ലഭ്യമായ Read More…

Kerala

പ്രകൃതിദുരന്ത മുന്നറിയിപ്പ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നു മുഖ്യമന്ത്രി

** ‘തീവ്ര മഴ പ്രവചനം മെച്ചപ്പെടുത്താൻ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തോട് ആവശ്യപ്പെടും‘ പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവർത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകൾ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയിൽ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും  ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാൽ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. Read More…

Kerala

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും: മന്ത്രി ജി.ആർ അനിൽ

        വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും Read More…

Kerala

വയനാട് ദുരന്തം; ഇതുവരെഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ 210

പുരുഷന്‍ – 96സ്ത്രീ -85കുട്ടികള്‍ -29 ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം – 147 കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം – 139 പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം – 207 പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ -136 ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -62 നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 28 ജില്ലാ ഭരണകൂടത്തിന്കൈ മാറിയ ശരീരഭാഗങ്ങൾ – 87ബന്ധുക്കൾക്ക് കൈമാറിയത് 119 ദുരന്ത പ്രദേശത്ത് Read More…

Kerala

വയനാടിന്റെ കണ്ണീരൊപ്പാൻ എൻ എസ് എസ് ; 150 വീടുകൾ പണിതുനൽകും: മന്ത്രി ഡോ. ആർ ബിന്ദു

വയനാടിന്റെ കണ്ണീരൊപ്പാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കർമ്മരംഗത്തുള്ള നാഷണൽ സർവീസ് സ്‌കീം ദുരന്തബാധിതരുടെ പുനരധിവാസത്തിലും കൈത്താങ്ങേകുകയാണ്. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയവരിൽ 150 കുടുംബങ്ങൾക്ക് നാഷണൽ സർവീസ് സ്‌കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും. കേരളത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഏറ്റവും വലിയ വേദനകളിൽ ഒന്നായിത്തീർന്നിരിക്കുന്ന ദുരന്തത്തിലെ ഇരകൾക്ക് കേരളീയ കലാലയങ്ങൾ നൽകുന്ന സാന്ത്വനമായാണ് ഇത്രയും വീടുകൾ പണിതു നൽകുക. സ്വന്തമായി വീടില്ലാത്ത നിർദ്ധനസഹപാഠികൾക്ക് ‘സ്‌നേഹവീടുകൾ’ ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷണൽ സർവീസ് സ്‌കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധപ്രവർത്തനങ്ങളിൽ ഒന്നാകും Read More…

Kerala

പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീം: മന്ത്രി വീണാ ജോർജ്

* ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുറമേ Read More…

India Kerala

കാർട്ടൂണിസ്റ്റ് ദിവാകരന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം വെള്ളിയാഴ്ച്ച സമ്മാനിക്കും

കണ്ണൂരിൽ വിശ്രമ ജീവിതം നയിക്കുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ദിവാകരനെ കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുന്നു. കാര്‍ട്ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കുന്നത്. ആഗസ്റ്റ് 2 ന് ഉച്ചയ്ക്ക് 1 ന് കേരള സർക്കാരിൻ്റെ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയും കണ്ണൂർ എം.എൽ.എയുമായ കടന്നപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ വീട്ടിൽ (മദർ & ചൈൽഡ് ഹോസ്പിറ്റലിന് മുൻവശം, കണ്ണൂർ) എത്തിയാണ് ആദരിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി Read More…

India Kerala

വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ദൈവാലയത്തിൽ വച്ച് നടന്ന വിശുദ്ധ ഇഗ്നേഷ്യസ് അനുസ്മരണ പ്രഭാഷണത്തിനു ശേഷം സി എൽ സി അംഗങ്ങൾ വിശുദ്ധന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മതബോധനത്തിൽ എസിസിയിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സീനിയർ സി എൽ സി ആദരിച്ചു. തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഹോമിയോപ്പതിക്ക് മെഡിക്കൽ ക്യാമ്പ് ഡയറക്ടർ ഫാദർ പോൾ പിണ്ടിയൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാദർ ആൻറണി ചിറ്റലപ്പിള്ളി, ട്രസ്റ്റി ജെൻസൻ ജോസ് കാക്കശ്ശേരി, ഷാബു Read More…

India Kerala

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി

* 82 ദുരിതാശ്വാസ ക്യാംപുകളിൽ 8017 പേരെ മാറ്റിപ്പാർപ്പിച്ചു വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിനെത്തുടർന്നുള്ള ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണ തോതിൽ പുരോഗമിക്കുന്നു. വൈകിട്ട് നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം 1592 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ദുരന്ത മേഖലയിൽനിന്നു പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങൾ നല്ല നിലയിൽ  പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. മാറാൻ തയ്യാറാവാത്തവർക്ക് ആവശ്യത്തിന് Read More…

India Kerala

ദുരന്ത മേഖലയിൽ 48 മണിക്കൂറിനിടെ 572 മില്ലി മീറ്റർ മഴ പെയ്തു, റെഡ് അലർട്ട് ഉണ്ടായിരുന്നില്ല: മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടൽ മേഖലയിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴയാണു പെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് ദുരന്തമുണ്ടായ ഘട്ടത്തിൽ നിലനിന്നിരുന്നത്. 115നും  204മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി Read More…