തൊടുപുഴ: സംസ്ഥാനത്തിന്റെ വൈദ്യുതി വികസനത്തിനൊരു തിളക്കമുള്ള തുടക്കമായി, വർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പിക്കാനുള്ള ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും; മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി. തുടങ്ങിയവരും പങ്കെടുക്കും. 40 മെഗാവാട്ട് ശേഷിയുള്ള ഈ ജലവൈദ്യുത പദ്ധതിയിൽ, പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് ഊർജ്ജ സ്രോതസ്സ്. ഇവിടെ 30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള Read More…
Author: Team IndianVartha
പൊറ്റ കോളനിയിൽ 20 കുടുംബം ബിജെപിയിൽ ചേർന്നു.
ചേലക്കര: ഉപതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ചേലക്കര പഴയന്നൂർ പഞ്ചായത്തിലെ പൊറ്റ കോളനിയിൽ നിന്നും സിപിഎം – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. പൊറ്റ സെൻ്ററിൽ നടന്ന പൊതുയോഗത്തിൽ വെച്ച് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ പുതുതായി പാർട്ടിയിൽ എത്തിയവർക്ക് ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. ചേലക്കരയിലെ വികസന മുരടിപ്പിന് കാരണക്കാരായ ഇടത്-വലത് മുന്നണികളെ ജനങ്ങൾക്ക് മടുത്തെന്നും അതിൻ്റെ തെളിവാണ് കഴിഞ്ഞ 3 മാസത്തിനിടെ ചേലക്കരയിൽ 1200 ൽ Read More…
ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ
ഞായറാഴ്ച ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ.രാവിലെ 7.30 ക്ക് ചാക്കാന്തറ സെൻ്റ് റാഫേൽ ചർച്ച് സന്ദർശിച്ചു കൊണ്ടാണ് പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. വിശ്വാസികളോട് പിൻതുണ തേടിയ സ്ഥാനാർത്ഥി തുടർന്ന് സുൽത്താൻ പേട്ട സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സന്ദർശിച്ച് വികാരി ജനറൽ ഫാദർ മരിയ ജോസഫ് ആയി കൂടിക്കാഴ്ച നടത്തി. പിന്നീട് യാക്കര സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വിശ്വാസികൾ ഊഷ്മള Read More…
ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ്ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ ഇടത് Read More…
മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ
പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം Read More…
മുക്കാട്ടുകര സെൻറ് ജോർജസ് ദൈവാലയത്തിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ഭക്തിസാന്ദ്രമായി.
മുക്കാട്ടുകര സെൻറ് ജോർജസ് ദൈവാലയത്തിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാളിന്റെ തലേദിവസമായ ശനിയാഴ്ച നടന്ന കൂടുതുറക്കൽ ചടങ്ങിന് ഇടവക സഹ വികാരി ഫാദർ ആൻറണി ചിറ്റിലപ്പിള്ളി നേതൃത്വം നൽകി. വിശുദ്ധന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ട് ദേവാലയത്തിന്റെ കൽക്കുരിശു ചുറ്റി നടന്ന പ്രദക്ഷിണം ദൈവാലയം മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള നേർച്ച പന്തലിൽ സമാപിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10.30 ന് അർപ്പിക്കപ്പെട്ട തിരുനാൾ പാട്ടു കുർബാനയ്ക്ക് ലൂർദ് കത്രീഡൽ സഹ വികാരി ഫാദർ അനു Read More…
കുടുംബ യോഗങ്ങള്‍ കേന്ദ്രീകരിച്ചും ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തും ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്ന് കാണിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണം. രാവിലെ വിക്ടോറിയ കോളേജ് ജങ്ഷന്‍ മുതല്‍ മാട്ടുമാന്ത വരെയുള്ള പ്രഭാത സവാരിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് തുടക്കമിട്ടത്. കല്‍പ്പാത്തി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഒലവക്കോട് ഐശ്വര്യ നഗറില്‍ വോട്ടഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ നേതൃത്വത്തിലുള്ള നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികള്‍ സ്ഥാനാര്‍ത്ഥി വിശദീകരിച്ചു. പിന്നീട് നഗരസഭ പരിധിയില്‍ കുന്നുംപുറം ഏരിയ, സില്‍വര്‍ ലൈന്‍ Read More…
ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം: കെ.സുരേന്ദ്രൻ
ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർക്കെതിരെ നടപടിയെടുത്താൽ എംവി ഗോവിന്ദനെയും അത് ബാധിക്കും. അന്വേഷണം തുടർന്നാൽ പാർട്ടി സെക്രട്ടറിയിൽ എത്തുമെന്നുറപ്പാണ്. കേരളത്തിൽ പാർട്ടി ഭരണം അല്ല നടക്കുന്നത്. സർക്കാരും സിപിഎമ്മും ദിവ്യയെ സംരക്ഷിക്കുകയാണ്. ദിവ്യയുടെ ധൈര്യം അഴിമതിപണത്തിൻ്റെ പങ്ക് പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്നതാണ്. പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേതാക്കൻമാരുടെ ശവകുടീരത്തിൽ പോകാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എൻഎൻ കൃഷ്ണദാസിൻ്റെ പട്ടി പരാമർശം Read More…
റേഷൻ മസ്റ്ററിങ് നവംബർ 5-വരെ നീട്ടി; വിദേശ രാജ്യങ്ങളിലുള്ളവരെ ഒഴിവാക്കില്ല: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുള്ള അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നവംബർ 5-വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതുവരെ 84 ശതമാനം ആളുകൾ മസ്റ്ററിങിൽ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷൻ കാർഡുകളിൽ നിന്ന് ഒഴിവാക്കില്ല. “മസ്റ്ററിങിനുള്ള തീയതി നവംബർ 5-വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകൾ ഇതിൽ പങ്കെടുക്കുകയും ചെയ്തു. 2 മുതൽ 12 വയസ്സുള്ള കുട്ടികളുടെ ആധാറിന്റെ വിവരങ്ങൾ പരിശോധിച്ചിട്ടുള്ളതിനാൽ കൃത്യതയില്ലാത്തവരുടെ എണ്ണം 10 ലക്ഷത്തിന് അധികമാണ്. ഈ Read More…
പാലക്കാട് 16, ചേലക്കര 9, വയനാട് 21; ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു
തിരുവനന്തപുരം: മൂന്ന് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ 9 സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, കൂടാതെ ഡമ്മി സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമുള്‍പ്പടെ 16 പേർ മത്സരിക്കുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് (സിപിഎം), രമ്യ ഹരിദാസ് (കോൺഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ, 9 പേരാണ് പത്രിക Read More…









