കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ അനുകൂലിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ. “ഗോഡ്സെയിൽ അഭിമാനം” എന്നായിരുന്നു അവരുടെ കമന്റ്. “വൈ ഐ കിൽ ഗാന്ധി” എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് ഗോഡ്സെയെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തിയതെന്ന് ഷൈജ ആണ്ടവൻ പറഞ്ഞു. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്, ഇന്ത്യൻ ജനത അത് അറിഞ്ഞിരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗോഡ്സെ പറഞ്ഞ കാര്യങ്ങൾ കാരണം പല Read More…
Education
എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു
തൃശ്ശൂർ: എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ലൈബ്രറി സോഫ്റ്റ്വെയര്‍, സോഫ്റ്റ്വെയര്‍ പരിശീലന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രന്ഥശാലകള്‍ക്ക് സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി സാമൂഹിക മാറ്റത്തിനും വൈജ്ഞാനിക സമൂഹത്തിന്റെ മുന്നേറ്റത്തിനും ലൈബ്രറികള്‍ സ്വാധീനിച്ചു. ചരിത്രം തിരുത്തി എഴുതപ്പെടുന്ന കാലത്ത് ലൈബ്രറികളുടെ ഉത്തരവാദിത്തങ്ങള്‍ വലുതാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റലൈസേഷന്‍ നടപ്പാക്കി റെപ്പോസിറ്ററി സേവനങ്ങളും ലൈബ്രറികളില്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. Read More…
എസ് ഇ ആർ ടി ലൈബ്രറി രാജ്യത്തിന് മാതൃക: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയത്തക്ക രീതിയിലാണ് നിലവിൽ ലൈബ്രറി പ്രവർത്തിച്ചു വരുന്നത്. ഈ ലൈബ്രറിക്ക് അനുബന്ധമായി ഒരു ടെക്സ്റ്റ് ബുക്ക് ആർക്കൈവ്‌സും പ്രവർത്തിച്ചു വരികയാണ്. മുൻ Read More…
പട്ടിക്കാട് ഗവ. എച്ച്.എസ്.എസിലെ ലാബ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
പട്ടിക്കാട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.90 കോടി രൂപ ഇതുവരെ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷവും ഒരുകോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ ലാബ് കെട്ടിടത്തിലെ ഉപകരണങ്ങള്‍ക്കായി തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പുരോഗമിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ട്, പുതിയ കെട്ടിടം എന്നിവയുടെ പൂര്‍ത്തീകരണവും ദ്രുതതഗതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ് മാഷിന്റെ യാത്രയയപ്പും Read More…
തദ്ദേശസമേതം; കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി
തൃശ്ശൂര്‍: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള തദ്ദേശസമേതം – കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി സീതാലക്ഷ്മി അധ്യക്ഷയായി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകള്‍ 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 94 പാര്‍ലിമെന്റാണ് സംഘടിപ്പിച്ചത്. കുട്ടികള്‍ കായികം, ആരോഗ്യം, കല, സാഹിത്യം, ഗതാഗതം, കൃഷി, പരിസ്ഥിതി, സംരക്ഷണം, തുല്യത എന്നിങ്ങനെ 7 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച Read More…
സംസ്ഥാന സ്‌കൂള്‍ കലോത്സവം സുവര്‍ണ നേട്ടത്തില്‍ കണ്ണൂര്‍ കൊല്ലത്തു നിന്ന് കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ്
വര്‍ണപകിട്ടോടെ ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേള അഞ്ചു ദിന രാത്രങ്ങള്‍ കൊല്ലതിന്റെ മണ്ണില്‍ ആവേശകടലായി ആണ് കൊണ്ടാടിയത്. 14000 പ്രതിഭകളുടെ സര്‍ഗശേഷിയുടെ മാറ്റുരയ്ക്കല്‍ ആണ് 24 വേദികളിലും കാണാന്‍ സാധിച്ചത് . കലാ മാമാങ്കത്തിന്റെ പരിസമാപ്തിയില്‍ 952 പൊയിന്റ് നേടി കണ്ണൂര്‍ ജില്ല കലാ കിരീടം ചൂടി. 949 പൊയിന്റ് നേടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും Read More…
മത്സരങ്ങളെക്കാള്‍ തെളിഞ്ഞു കാണുന്നത് സൗഹൃദങ്ങള്‍ -മമ്മൂട്ടി
കലോത്സവ വേദികളില്‍ പരസ്പര മത്സരങ്ങളെക്കാള്‍ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണ് എന്ന് നടന്‍ മമ്മൂട്ടി. കലോത്സവങ്ങളില്‍ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാല്‍ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോല്‍. എന്നാല്‍ കലോത്സവ വേദികളില്‍ കാണുന്ന സൗഹൃദം പകരം വയ്ക്കാന്‍ ആ കാത്തതാണ്. മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തില്‍ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വിജയകിരീടത്തെക്കാള്‍ വലിയ സുവര്‍ണ നേട്ടങ്ങള്‍ ആയിരിക്കും അത്തരം Read More…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം Read More…
കലോത്സവ വേദിയില്‍ പിറന്നത് പുതുചരിത്രം
ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരം കലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലം കളിക്ക് ഇടമൊരുക്കിയത്. ‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും Read More…











