Education Kerala

മത്സരങ്ങളെക്കാള്‍ തെളിഞ്ഞു കാണുന്നത് സൗഹൃദങ്ങള്‍ -മമ്മൂട്ടി

കലോത്സവ വേദികളില്‍ പരസ്പര മത്സരങ്ങളെക്കാള്‍ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണ് എന്ന് നടന്‍ മമ്മൂട്ടി. കലോത്സവങ്ങളില്‍ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാല്‍ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോല്‍. എന്നാല്‍ കലോത്സവ വേദികളില്‍ കാണുന്ന സൗഹൃദം പകരം വയ്ക്കാന്‍ ആ കാത്തതാണ്. മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തില്‍ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വിജയകിരീടത്തെക്കാള്‍ വലിയ സുവര്‍ണ നേട്ടങ്ങള്‍ ആയിരിക്കും അത്തരം സൗഹൃദങ്ങള്‍ എന്ന് മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *