തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓരോ മലയാളി യുവാവിനും ഭാവിക്ക് അനുയോജ്യമായ നൈപുണ്യമുണ്ടെന്ന് നരേന്ദ്ര മോദി സര് ക്കാര് ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് . പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ നാല് ലക്ഷത്തോളം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അഡിറ്റീവ് മാനുഫാക്ചറിംഗ് (3 ഡി പ്രിന്റിംഗ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ഡാറ്റ Read More…
Kerala
മലയാറ്റൂർ തീർത്ഥാടനം: തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും
മലയാറ്റൂർ: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു. Read More…
അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത്
പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട സെലിൻ ഫ്രാൻസിസ് കിഴക്കേ വീട്ടിൽ എന്ന വ്യക്തിക്കാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകിയത്. അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട പറവൂർ ബ്ലോക്കിലെ ആദ്യ വീടാണിത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയും, ടോയ്‌ലറ്റ് നിർമ്മാണത്തിനായി അധികവിഹിതമായി ശുചിത്വമിഷന്റെ 12,000 Read More…
പാതാളം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കും : മന്ത്രി പി. രാജീവ്
എറണാകുളം: പാതാളം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിർമ്മാണം പൂർത്തിയായ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് പൂർത്തീകരിക്കപ്പെട്ടത്. മികച്ച രീതിയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ പെയിന്റിങ്ങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കും. ഇരിപ്പിടങ്ങളും മറ്റും ക്രമീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്, അതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി Read More…
ആയുഷ് മേഖലയെ ഹെൽത്ത് ഹബ്ബാക്കി മാറ്റും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആയുഷ് മേഖലയെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് പുറത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. ആയുഷ് മേഖലയുടെ വികസനത്തിനായി 532 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ സാധ്യമാക്കി. ഇത് കൂടാതെയാണ് മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തിന് മാതൃകയായി 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. സർട്ടിഫിക്കേഷൻ നേടിയെടുക്കാനായതെന്ന് മന്ത്രി പറഞ്ഞു. 150 ആയുഷ് Read More…
ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിൽ: കുടുംബശ്രീയുടെ ‘ലഞ്ച് ബെല്ലി’ന് തുടക്കം
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതിക്ക് തുടക്കമായി. ലഞ്ച് ബെല്ലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പുതിയ സാധ്യതകളെകൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തനത്തെ നവീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാൽനൂറ്റാണ്ടിന് മുമ്പ് ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവർത്തനമാരംഭിച്ചത്. ഇന്ന് രാജ്യത്തിലെ ഏറ്റവും ദാരിദ്ര്യം കുറവുള്ള സംസ്ഥാനമായി കേരളം മാറി. ഈ സാഹചര്യത്തിലേക്ക് Read More…
ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെ എസ് ആർ ടി സി 13 പ്രത്യേക സർവ്വീസുകൾ: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി Read More…
വിജ്ഞാന സമ്പദ് വ്യവസ്ഥക്കനുയോജ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വിഞ്ജാന സമ്പദ്ഘടനക്കനുയോജ്യമായ രീതിയിൽ ഉന്നതവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഇടപെടലിലൂടെ മികച്ച ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൃഷി,വ്യവസായം തുടങ്ങിയ മേഖലകൾക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന രീതിയിൽ സമഗ്രമായ പരിഷ്‌ക്കരണം സാധ്യമായിട്ടുണ്ടോയെന്ന് വിമർശനാത്മകമായി പരിശോധിക്കണം. സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം ഉന്നത വിദ്യാഭ്യാസ Read More…
നഗരത്തില്‍ നടപ്പിലാക്കിയത് ആയിരം കോടിരൂപയുടെ വികസനം: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം: ഏഴര വര്‍ഷക്കാലം കൊണ്ട് കൊല്ലം നഗരത്തില്‍ ആയിരം കോടി രൂപയുടെ വികസനം നടപ്പിലാക്കിയെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ .കൊല്ലം ജില്ലാ ആശുപത്രിയില്‍ കിഫ്ബി സമഗ്ര വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . കൊല്ലത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത് .ജില്ലാ കോടതിക്ക് പുതിയ കെട്ടിടം ,ബയോ ഡൈവേഴ്സിറ്റി പാര്‍ക്ക് ബൈപാസ് പാലത്തിന്റെ നിര്‍മാണം ,ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ പൂര്‍ത്തീകരണ പാതയില്‍ ആണ് .ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലും Read More…
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിയ്ക്ക് ദേശീയ അക്രെഡിറ്റേഷന്‍
തിരുവനന്തപുരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശുക്ഷേമമന്ത്രി വീണാ ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ്‌വി രാധാകൃഷ്ണന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി ശശികല, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എസ് അജിത, സെക്രട്ടറി മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.











